Followers

Thursday, September 23, 2010

സ്ഥാനാര്‍ത്ഥി


തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്‌. കൊള്ളാവുന്ന സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ പര്‍ട്ടികള്‍ നാലു പാടും ഓടിക്കൊണ്ടിരിക്കുന്നു. ഒരു വനിതാ സംവരണ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെട്ടു കൊണ്ട് രണ്ട് പാര്‍ട്ടിക്കാര്‍ ഒരു യുവതിയെ സമീപിച്ചു. ആദ്യം സമീപിച്ചവര്‍ക്ക് മുമ്പില്‍ അവരുടെ ഭര്‍ത്താവ് ഒഴികഴിവുകള്‍ നിരത്തി.  കുടുംബ കാര്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, അയാളുടെ കച്ചവടക്കാര്യം, പിന്നെ സ്വന്തം നാട് മറ്റൊന്നായതിനാല്‍ ഒഴിവ് സമയത്തെ നാട്ടില്‍ പോക്ക് ഇങ്ങനെ പലതിനെയും ബാധിക്കുമെന്നും അതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അവള്‍ക്ക് പ്രയാസമാണെന്നും അറിയിച്ചു. എന്നാലും  ഒന്നു കൂടി ആലോചിക്കാം എന്ന തീരുമാനത്തോടെ അവര്‍ പിരിഞ്ഞു. 
അപ്പോഴാണ്‌ രണ്ടാമത്തെ പാര്‍ട്ടിക്കാര്‍ വരുന്നത്. അവരോടും വളരെ വിശദമായി ഇക്കാര്യങ്ങളൊക്കെ സംസാരിച്ചു. അവരും വിടുന്ന മട്ടില്ല. ആരെയും പിണക്കാന്‍ കക്ഷിക്ക് താല്‍പര്യവുമില്ല. അതിനിടയില്‍ ഈ വന്ന പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാളുടെ ഭാര്യ സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റുന്ന ആളാണല്ലോ എന്നും അദ്ദേഹം പറഞ്ഞു നോക്കി.
അവര്‍ക്ക് ഈ പഞ്ചായത്തില്‍ വോട്ടില്ലെന്നും. അതിനാല്‍ മല്‍സരിക്കാന്‍  കഴിയില്ലെന്നും അയാള്‍ പറഞ്ഞു.  
ഇത് കേട്ട് അങ്ങേയറ്റം സന്തുഷ്ടനായിക്കൊണ്ട് ഭര്‍ത്താവ്: 'ഈ പഞ്ചായത്തില്‍ വോട്ടുണ്ടെങ്കിലേ മല്‍സരിക്കാന്‍ പറ്റൂ എന്ന് നിയമമുണ്ടല്ലേ. എങ്കില്‍ നമുക്ക് പരസ്പരം നീരസം തോന്നാതെ പിരിയാം. അവളുടെ വോട്ട് ഇവിടെയല്ല; നാട്ടിലാണ്‌. '