Followers

Monday, July 19, 2010

ഓര്‍മ്മക്കുറവിന്ന്....

ഭാര്യമാരോടൊത്ത് പാര്‍ക്കില്‍ പോയ പ്രായം ചെന്ന രണ്ട് സുഹൃത്തുക്കള്‍ സൌഹൃദ സംഭാഷണത്തിലായിരുന്നു. ഒന്നാമന്‍ ചോദിച്ചു: ഓര്‍മ്മക്കുറവിന്ന് ചികില്‍സക്കായി നിങ്ങള്‍ ഒരു ഡോക്ടറെ കണ്ടെന്ന് കേട്ടു. എന്നിട്ടെന്തായി.
രണ്ടാമന്‍: അവരുടെ ടെക്നിക്കുകള്‍ വളരെ ആധുനികമാണ്‌. എല്ലാം അവര്‍ ഞങ്ങള്‍ക്ക് പഠിപ്പിച്ച്‌തന്നു.
ഒന്നാമന്‍: എന്തായിരുന്നു ആ ക്ലിനിക്കിന്‍റെ പേര്‌?
രണ്ടാമന്‍: ഞങ്ങളുടെ വീട്ടിന്‍റെ മുറ്റത്ത് മാര്‍ദ്ദവമേറിയ ഇതളുകളുള്ള ഒരു പുഷ്പമില്ലേ? ഞെട്ടില്‍ മുള്ളുകളുള്ളത്. എന്തായിരുന്നു അതിന്‍റെ പേര്‌?
ഒന്നാമന്‍: റോസ് ആണോ ഉദ്ദേശിച്ചത്?
രണ്ടാമന്‍ (ഭാര്യയുടെ നേരെ തിരിഞ്ഞ്‌): റോസ്, എന്തായിരുന്നു നമ്മള്‍ കഴിഞ്ഞ ആഴ്ച പോയ ആ ക്ലിനിക്കിന്‍റെ പേര്‌?
ഭാര്യ: കഴിഞ്ഞ ആഴ്ച നാം ക്ലിനിക്കില്‍ പോയിരുന്നോ?